Sunday, October 2, 2022

വയോജന സംഗമം നടത്തി

കല്ലുരുട്ടി : മുക്കം നഗരസഭ കല്ലുരുട്ടി സൗത്ത് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഡിവിഷനിലെ അറുപത് വയസ്സു കഴിഞ്ഞ മുഴുവൻ പേരേയും പങ്കെടുപ്പിച്ചു നടത്തിയ വയോജന സംഗമം നവ്യാനുഭവമായി.കൂനമ്പറമ്പത്ത് ജയരാജന്റെ ഗൃഹാങ്കണത്തിൽ നടത്തിയ സംഗമം കൗൺസിലർ വേണുഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എ പി മുരളീധരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.ഡിവിഷൻ കൗൺസിലർ ഗഫൂർ കല്ലുരുട്ടി ആദ്ധ്യക്ഷം വഹിച്ചു.നഗരസഭാ കൗൺസിലർ വേണു കല്ലുരുട്ടി , ക്ഷീരസംഘം പ്രസിഡന്റ് തോമസ് തറ മുട്ടത്ത് , സി ടി അബ്ദുസ്സലാം മാസ്റ്റർ, എ സി ജോർജ് , ഐ പി ഉമർ, ഷാഹിർ മാസ്റ്റർ, പാത്തുമ്മക്കുട്ടി, സുശീല കെ.പി ആശംസകൾ അർപ്പിച്ചു.നാലു പതിറ്റാണ്ടിലധികമായി കല്ലുരുട്ടിയിൽ ഹെയർ കട്ടിംഗ് സലൂൺ സേവനം ചെയ്തു വരുന്ന പി വി ഹുസൈനെ ചടങ്ങിൽ ആദരിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
3,505FollowersFollow
0SubscribersSubscribe

Latest Articles