Sunday, October 2, 2022

സ്ഥാപന മേധാവിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ജെയിംസ് ജോഷിക്ക് സ്വീകരണം നൽകി

മികച്ച സ്ഥാപന മേധാവിക്കുള്ള കൃഷി വകുപ്പിന്റെ സംസ്ഥാന അവാർഡുനേടിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ പ്രധാനാധ്യാപകൻ ജെയിംസ് ജോഷി ക്ക് ഓമശ്ശേരി പഞ്ചായത്ത് ഹാളിൽ വെച്ച് പ്രൗഡഗംഭീരമായ പൗര സ്വീകരണം നൽകി.

പി ടി എ യുടെയും പൂർവ അധ്യാപക-വിദ്യാർഥികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സ്ഥാപന മേധാവിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ജെയിംസ് ജോഷിക്ക് സ്വീകരണം നൽകി സംഘടിപ്പിച്ച സ്വീകരണയോഗത്തിൽ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും വ്യാപാരികളും പങ്കാളികളായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്ന മികച്ച സ്ഥാപന മേധാവിക്കുള്ള പുരസ്കാരം അൻപതിനായിരം രൂപയും സർട്ടിഫിക്കറ്റും മെമന്റോയും അടങ്ങുന്നതാണ്.

തിരുവനന്തപുരത്ത് കർഷക ദിനത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വെച്ച് കൃഷി മന്ത്രി പി. പ്രസാദിൽ നിന്നാണ് ജെയിംസ് ജോഷി അവാർഡ് ഏറ്റുവാങ്ങിയത്. പൗര സ്വകരണയോഗത്തിൽ വെച്ച് മുക്കം നഗരസഭാ കൗൺസിലർ വേണു കല്ലുരുട്ടി ഉപഹാര സമർപ്പണം നടത്തി. പി ടി എ പ്രസിഡന്റ് ആന്റണി ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു. പൂർവ അധ്യാപികയും ഗ്രാമപഞ്ചായത്ത് അംഗവുമായ സി എ ആയിഷ അവാർഡ് ജേതാവിനെ പൊന്നാട അണിയിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം രജിത രമേശ്, പൂർവ അധ്യാപകനും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ പി വി അബ്ദുറഹിമാൻ പൂർവ വിദ്യാർഥിയും ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡന്റുമായ കെ കെ അഷ്റഫ് ഓമശ്ശേരിയിലെ വ്യാപാരി സംഘടനകളുടെ പ്രസിഡന്റുമാരായ എ കെ അബ്ദുള്ള, ഒ കെ നാരായണൻ മുൻ പ്രധാനാധ്യാപകനും പൂർവ വിദ്യാർഥി സംഘടനയുടെ പ്രസിഡന്റുമായ തോമസ് ജോൺ , പി ടി എ പ്രതിനിധി അബ്ദുൾ സത്താർ എം പി ടി എ പ്രസിഡന്റ് ഭാവന വിനോദ് അധ്യാപകരായ ജിജോ തോമസ് ബിജു മാത്യു ബിനിത ജേക്കബ് സ്കൂൾ ലീഡർ പി നഷ, പ്രധാനാധ്യാപകൻ ജെയിംസ് ജോഷി എന്നിവർ പ്രസംഗിച്ചു.

ഷാജി പുത്തൻപുരയ്ക്കൽ ട്രീസമ്മ ജോസഫ് , സി കെ ബിജില ഷൈനി ജോസഫ് വി എം ഫൈസൽ പീയുസ് മൈക്കിൾ , ടി സി ലെവൻ, ഡോൺ ജോസ് , എബി തോമസ് എന്നിവർ നേതൃത്വം നൽകി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
3,505FollowersFollow
0SubscribersSubscribe

Latest Articles