Sunday, October 2, 2022

ഓണാഘോഷങ്ങൾക്ക് നിയന്ത്രണം വേണമെന്ന് കേന്ദ്രം

കോവിഡ് കേസുകളിൽ കുറയാതെ തുടരുന്ന സാഹചര്യത്തിൽ ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ കർശനമായ നടപടിയും ജാഗ്രതയും ആവശ്യമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ഒരു മാസമായി കേരളത്തില്‍ പ്രതിദിന കൊവിഡ് നിരക്കുകൾ സ്ഥിരമായി തുടരുകയാണ്. കേസുകളിൽ കുറവുണ്ടാകാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ കർശന ഇടപെടൽ. കേരളം ഉൾപ്പടെയുള്ള ഏഴ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചു.

കേരളത്തില്‍ അഞ്ച് ജില്ലകളില്‍ പത്ത് ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്കെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
3,505FollowersFollow
0SubscribersSubscribe

Latest Articles