കൊടുവള്ളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ജൂലായ് മാസത്തെ മാസാന്ത്യ വാർത്താപത്രിക പ്രശസ്ത്ര എഴുത്ത് കാരനും വിവർത്തകനും ഇംഗ്ലീഷ് ഭാഷാപണ്ഡിതനുമായ എൻ.കെ അബ്ദുൽ മജീദ് മാസ്റ്റർ പ്രകാശനം ചെയ്തു. രണ്ട് പേജുകളിലായി ജൂലായ് മാസത്തിൽ സ്കൂളിൽ നടന്ന എല്ലാ പ്രവർത്തനങ്ങളും സ്കൂളിൻ്റെ മികവുകളും ഫോട്ടോ സഹിതം ഈ വാർത്താ പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരായ ഫിർദൗസ് ബാനു ,റീഷ എന്നീ അധ്യാപകരുടെ സഹായത്തോടെ സിയ, ഫാത്തിമ ഫർഹാന എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ പത്രിക തയ്യാറാക്കിയത്.പി ടി എ പ്രസിഡണ്ട് മുഹമ്മദ് കുണ്ടുങ്ങര അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ഗീത പി സ്വാഗതവും അധ്യാപ്രകരായ സേതുമാധവൻ, മുഹമ്മദ്ബഷീർ, ഫിർദൗസ് ബാനു ആശംസ പ്രസംഗവും റീഷ നന്ദിയും പറഞ്ഞു.
ചടങ്ങിൽ വെച്ച് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പൂർവ്വ അധ്യാപകനുമായ എൻ കെ അബ്ദുൽ മജീദ് മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു. ലിറ്റിൽ കൈറ്റ്സ് കഴിഞ്ഞ വർഷത്തെ മികച്ച വിദ്യാർത്ഥിയായ അസീൽ മുഹമ്മദിനും ഈ വർഷം ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച മുഹമ്മദ് അസ് നാദിനും ഉപഹാരം നൽകി.ലി റ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പിൽ പങ്കെടുത്തവർക്കും അഭിരുചി പരീക്ഷയിൽ മികച്ച സ്ഥാനം നേടിയവർക്കും ഉപഹാരം നൽകി.