പപ്പായയെ ‘മാലാഖമാരുടെ പഴം’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിനു ഒട്ടേറെ പോഷകഗുണങ്ങളും ഔഷധമൂല്യങ്ങളുമുണ്ട്. ധാരാളം ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് പപ്പായ. പതിവായി പപ്പായ കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
ആര്‍ത്തവ വേദനയും ക്രമക്കേടും, മലബന്ധം, മലേറിയ എന്നിവ ഉള്‍പ്പെടെയുള്ള വിവിധ രോഗങ്ങള്‍ ഇല്ലാതാക്കാൻ പപ്പായ നല്ലൊരു ഫലമാണ്. മാത്രമല്ല , ശരീരഭാരം കുറയ്ക്കാനും കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും പപ്പായ ഉത്തമമാണ്.
ചുളിവുകളും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളും തടയുകയും, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക ,ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക, ദഹനം മെച്ചപ്പെടുത്തുക എന്നിവക്കും പപ്പായ നല്ലതാണ്. അതുപോലെ ചര്‍മ്മത്തിന് വളരെ നല്ല ഒരു ഫേസ് പാക്ക് ആയിട്ട് പപ്പായ ഉപയോഗിക്കാം.