Monday, August 8, 2022

അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ ബസിൽ നിന്ന് ചാടിയിറങ്ങിയവരെ വഴിയിലുപേക്ഷിച്ച് ഡ്രൈവർ

അപകടത്തിൽപ്പെട്ട് റോഡിൽ കിടന്നയാളെ കണ്ട് ബസ് നിർത്താനും, ബസിൽ തന്നെ ആശുപത്രിയിൽ എത്തിക്കാനും ആവശ്യപ്പെട്ട് പുറത്തിറങ്ങിയ സന്നദ്ധ പ്രവർത്തകരുടെ ബാഗുമായി കെ.എസ്.ആർ.ടി.സി ബസ് സ്ഥലം വിട്ടതായി പരാതി. തൊടുപുഴയിൽ നിന്നും മുത്തപ്പൻ പുഴയിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ്സിലെ ജീവനക്കാരാണ് കണ്ണിൽ ചോരയില്ലാത്ത പണി കാണിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം. കോഴിക്കോട് നിന്നും ഓമശ്ശേരിയിലേക്ക് യാത്ര ചെയ്ത സന്നദ്ധ പ്രവർത്തകരായ യുവാക്കൾക്കാണ് ദുരനുഭവമുണ്ടായത്.രാത്രി 12.35 ഓടെ ബസ്സ് മണാശ്ശേരി സ്കൂളിന് സമീപത്തെത്തിയപ്പോൾ ഒരു ബൈക്ക് യാത്രികൻ റോഡിൽ വീണ് കിടക്കുന്നത് യുവാക്കളുടെ ശ്രദ്ധയിൽപ്പെട്ടു. മുന്നോട്ട് നീങ്ങിയ ബസ് നിർത്താൻ ഡ്രൈവറോട് അവർ ആവശ്യപ്പെടുകയും ചെയ്തു.

പരുക്ക് നിസാരമാണെങ്കിൽ ഈ ബസ്സിൽ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിക്കണമെന്ന് പറഞ്ഞാണ് യുവാക്കൾ പുറത്തിറങ്ങിയത്. എന്നാൽ യുവാക്കൾ ബസിൽ നിന്ന് പുറത്തിറങ്ങിയതോടെ അവരുടെ ബാഗുമായി ബസ്സ് സ്ഥലം വിടുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ ബേബി പെരുമലയിൽ പിന്നീട് കെ.എം.സി.ടി ആശുപത്രിയിൽ വെച്ച് മരിക്കുകയും ചെയ്തു.

സംഭവത്തെ കുറിച്ച് ബസ്സിൽ യാത്ര ചെയ്ത യുവാക്കൾ പറയുന്നത്

പ്രിയ സുഹൃത്ത് പ്രജീഷിന് അവാർഡ് വാങ്ങാൻ വേണ്ടി കാസർകോട് പോയി തിരിച്ചു കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വന്നു തൊടുപുഴ ഡിപ്പോയിൽ നിന്നും വരുന്ന മുത്തപ്പൻപുഴ ബസ്സിൽ ഞങ്ങൾ നാലുപേർ കയറി ഏകദേശം മണാശേരി സ്കൂൾ കഴിഞ്ഞ പാടെ ഒരു ബൈക്ക് ആക്സിഡൻറ്ല് പെട്ടു കിടക്കുന്നു.

ഒരാൾ റോഡിൽ കിടക്കുന്നു ഏകദേശം സമയം 12 35ആരും എടുക്കുന്നില്ല ബസ് മുന്നോട്ടു നീങ്ങുന്നുഞങ്ങൾ ഡ്രൈവറോട് പറഞ്ഞു നിർത്താൻഇറങ്ങുന്നതിനു മുൻപ് ഡ്രൈവറോട് ഞങ്ങൾ പറഞ്ഞു അയാൾക്ക് ചെറിയ പരിക്ക് ആണെങ്കിൽനമുക്ക് ഈ ബസ്സിൽ കയറ്റി അടുത്ത ഹോസ്പിറ്റലിൽ ഇറക്കാം ഞങ്ങൾ ഒന്ന് പോയി നോക്കട്ടെ എന്ന് പറഞ്ഞു ഞങ്ങൾ നാലുപേർ ബസ്സിൽ നിന്നും ഇറങ്ങി ഞങ്ങളുടെ ബാഗ് അടക്കം ബസ്സിൽ വച്ചാണ് ഇറങ്ങിയത്അയാളുടെ സമീപത്ത് എത്തിയപ്പോൾ തന്നെ ബസ് പോയി ഞങ്ങളുടെ ബാഗ് അടക്കം അതിലാണുള്ളത് മനുഷ്യത്വമില്ലാത്ത ജീവനക്കാർ

ആക്സിഡണ്ട് പറ്റിയ വ്യക്തിക്ക് മാരകമായ മുറിവ് കാലിൽ ഉണ്ട് ചെറിയ വാഹനത്തിൽ ഒന്നും കയറ്റാൻ സാധിക്കില്ല ഒരു കൈക്കും നല്ല പരിക്കുണ്ട് ഞങ്ങൾ വരുന്നതിന് 10 മിനിറ്റ് മുൻപ് ആക്സിഡൻറ് സംഭവിച്ചിട്ടുണ്ട് ഞങ്ങൾ വന്ന ശേഷം 10 മിനിറ്റ് കഴിഞ്ഞാണ് ആംബുലൻസ് എത്തിയത്അയാളെ സ്ട്രെച്ചറിൽ ആംബുലൻസിൽ കയറ്റി kmct ഹോസ്പിറ്റലിൽ എത്തിച്ച സമയത്ത് അയാൾക്ക് അറ്റാക്ക് ഉണ്ടാവുകയും

അതുവരെ ഞങ്ങളോട് സംസാരിച്ചിരുന്ന വ്യക്തിപെട്ടെന്ന് മരണത്തിലേക്ക്ഴുതിവീണു വല്ലാത്തൊരുവിങ്ങൽ മനസ്സിൽനിന്ന് അവിടെനിന്നും നേരെ പോയത് തിരുവമ്പാടി ഡിപ്പോയിലേക്ക്ഏകദേശം7 മണിക്ക് ബസ്സ് തിരുവമ്പാടി ഞങ്ങളുടെ ബാഗ് വാങ്ങി കണ്ടക്ടറോട് കാര്യം പറഞ്ഞപ്പോൾ

അയാൾക്ക് ഉത്തരവാദിത്വമില്ല ഡ്രൈവറാണ് വണ്ടിയെടുത്ത് എന്ന് പറഞ്ഞുഡ്രൈവറോട് ചോദിച്ചപ്പോൾ നിങ്ങൾ എന്നോട് അവിടെ കാത്തിരിക്കാൻ പറഞ്ഞില്ല എന്ന് പറഞ്ഞ് തർക്കിക്കുന്നുനാളെ ഇയാൾക്ക് ഇതുപോലെ ഒരു അവസ്ഥ വരാതിരിക്കട്ടെഎന്ന് പ്രാർത്ഥിച്ച് ഞങ്ങൾ അവിടെ നിന്നും തിരികെ പോന്നു Jamsheer hachiko animal rescue

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
3,427FollowersFollow
0SubscribersSubscribe

Latest Articles