കല്ലുരുട്ടി :വിദ്യാർത്ഥികളുടെ സർഗ്ഗാത്മകമായ കഴിവുകൾ വികസിപ്പിക്കുന്നതിനും സാമൂഹ്യ ബോധമുള്ളവരായി നേതൃരംഗത്തേക്ക് കൈപിടിച്ചുയർത്തുന്നതിനുമായി കല്ലുരുട്ടി സലഫി മദ്രസ ലിറ്റററി അസോസിയേഷൻ സംഘടിപ്പിച്ചുവരുന്ന 2022-23 അധ്യയന വർഷത്തെ സാഹിത്യാസമാജവും ആർട് ഫെസ്റ്റും ദായപുരം റെസിഡന്‍ഷ്യൽ സ്കൂൾ അധ്യാപകനും ഗായകനുമായ സാജുദ്ദീൻ ഓമശ്ശേരി ഉദ്ഘാടനം ചെയ്തു.
സദർ മുദരിസ് സുബൈർ ഫാറൂഖി അധ്യക്ഷത വഹിച്ചു.പുതിയ അധ്യയന വർഷത്തെ യൂനിയൻ ഭാരവാഹികളെയും തിരഞ്ഞെടുത്തു.ആദിൽ സുബൈർ(ചെയർമാൻ) നിദ നസ്രിൻ (വൈ.ചെയർ)ശസിൻ ഫലാഹ്(കൺവീനർ) ദന ഫാത്തിമ(ജോ. കൺ) ലിഫ ടി എ (ഫിനാൻസ് സെക്ര) ആദില ഐ പി (എഡിറ്റർ) നഷ്ബനൂർ(ലൈബ്രേറിയൻ ) മുഹമ്മദ് റൈഹാൻ (ക്യാപ്റ്റൻ )എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.യോഗത്തിൽ ഐ പി ഉമർ സ്വാഗതം പറഞ്ഞു.
വിദ്യാർത്ഥികൾടെ വൈവിദ്ധ്യമാർന്ന കലാപരിപാടികളും അവതരിപ്പിച്ചുവിവിധ മൽസര ജേതാക്കൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു