Sunday, October 2, 2022

ഒരു പുതിയ തുടക്കം! മഞ്ഞപ്പടയ്‌ക്ക് ഇനി വനിതാ ടീമും; പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി:ISL കേരളത്തിന്‍റെ അഭിമാനമായ കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി വനിതാ ടീമും. ഫുട്ബോള്‍ എല്ലാവരുടേതുമാണ് എന്ന സന്ദേശത്തോടെയാണ് സാമൂഹ്യമാധ്യമങ്ങള്‍ വഴി കെബിഎഫ്‌സി വനിതാ സീനിയര്‍ ടീമിന്‍റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

രാഷ്‌ട്രീയ-സാമൂഹിക-കായിക രംഗത്ത് കേരളത്തിലെ വനിതാ മുന്നേറ്റത്തിന്‍റെ ചരിത്രം വിശദമാക്കുന്ന വീഡിയോയും പ്രഖ്യാപനത്തിന് ഒപ്പമുണ്ട്. വനിതാ ടീം അംഗങ്ങളുടെ പ്രഖ്യാപനം ഉടന്‍ ക്ലബ് നടത്തും.

ഐലീഗ് ചാമ്പ്യന്‍മാരും കേരളത്തിലെ മറ്റൊരു സുപ്രധാന ഫുട്ബോള്‍ ക്ലബുമായ ഗോകുലം കേരള എഫ്‌സിക്ക് നിലവില്‍ വനിതാ ടീമുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
3,505FollowersFollow
0SubscribersSubscribe

Latest Articles