Tuesday, April 16, 2024

നല്ല ഫ്രഷ് നാരങ്ങകള്‍ ആറ് മാസം വരെ എങ്ങനെ സൂക്ഷിക്കാം!

ആറ് മാസം വരെ നാരങ്ങ സൂക്ഷിച്ചു വയ്ക്കാൻ നിങ്ങൾക്ക് കഴിയുമോ ? എന്താ കേട്ടിട്ട് വിശ്വാസമാവുന്നില്ലേ? എന്നാൽ ഇനി നമ്മുടെ നാരങ്ങ ആറ് മാസം വരെ കേടുവരാതിരിക്കാനുള്ള ഒരു സൂത്രം നോക്കാം.നല്ല മൃദുവും ജ്യൂസിയുമായ നാരങ്ങകള്‍ വേണം തെരഞ്ഞെടുക്കാന്‍. നാരങ്ങയുടെ തൊലിയില്‍ കറുത്ത പൊട്ടുകള്‍ വീണിട്ടുണ്ടെങ്കില്‍ അവ ഒഴിവാക്കുക.

നല്ല മഞ്ഞ നിറമുള്ള നാരങ്ങകള്‍ പ്രത്യേകം നോക്കി തെരഞ്ഞെടുക്കുക.ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതിലേക്ക് ഒന്ന് മുതല്‍ രണ്ട് വരെ ടേബിള്‍ സ്പൂണ്‍ വിനാഗിരി ഒഴിക്കുക. ശേഷം അതിലേക്ക് മുന്‍പ് തിരഞ്ഞ് മാറ്റി വച്ചിരിക്കുന്ന നാരങ്ങകള്‍ 10 മിനിറ്റോളം ഇട്ടുവയ്ക്കുക. ശേഷം ഒരു ഉണങ്ങിയ ടവല്‍ എടുത്ത് ഓരോ നാരങ്ങകളും നന്നായി തുടച്ചെടുക്കുക.

ഒരു ചെറിയ പാത്രത്തില്‍ അല്‍പം എണ്ണ എടുത്ത ശേഷം ഓരോ നാരങ്ങകളുടേയും പുറം ഭാഗത്ത് പുരട്ടിവയ്ക്കുക.ഏത് എണ്ണ വേണമെങ്കിലും ഇതിനായി ഉപയോഗിക്കാം. വെളിച്ചെണ്ണ ഉപയോഗിക്കുന്നതാകും കൂടുതല്‍ നല്ലത്. പുറംഭാഗത്ത് നന്നായി എണ്ണ പുരട്ടിയ നാരങ്ങകള്‍ വായു കയറാത്ത ഒരു പാത്രത്തിലിട്ട് നന്നായി അടയ്ക്കുക.

ശേഷം ഈ കണ്ടെയ്‌നര്‍ ഫ്രീസറില്‍ സൂക്ഷിക്കുക. ഇങ്ങനെ ചെയ്താല്‍ ചെറുനാരങ്ങകള്‍ ആറ് മാസം വരെ കേടുകൂടാതെയിരിക്കും.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
3,913FollowersFollow
0SubscribersSubscribe

Latest Articles