Sunday, October 2, 2022

യഥാർത്ഥ കൊവിഡ് മരണ കണക്ക് ഇതാണ്

‘യഥാ‌ർത്ഥ’ കൊവിഡ് മരണ കണക്ക് പുറത്തുവിട്ട് ലോകാരോ​ഗ്യ സംഘടന. വിവിധ രാജ്യങ്ങൾ പുറത്തുവിട്ട കണക്കുപ്രകാരം 54 ലക്ഷം പേരാണ് ഇതുവരെ കൊവിഡ് മൂലം മരിച്ചത്. ഇതുതള്ളിയാണ് യഥാ‌ർത്ഥ കണക്കെന്ന അവകാശവാദവുമായി ലോകാരോ​ഗ്യ സംഘടന പുതിയ കണക്ക് പുറത്തുവിട്ടത്.

ലോകത്ത് ഇതുവരെ ഒന്നരക്കോടിയോളം പേ‌ർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ഡബ്ലിയു.എച്ച്.ഒ.യുടെ അവകാശവാദം. നിലവിൽ രേഖപ്പെടുത്തിയതിന്റെ മൂന്നിരട്ടിയോളം വരും ഇത്.അന്താരാഷ്ട്ര വിദഗ്ധ സംഘമാണ് ലോകാരോ​ഗ്യ സംഘടനയ്ക്കായി ഈ കണക്ക് തയ്യാറാക്കിയത്.

2020 ജനുവരി മുതൽ 2021 ഡിസംബർ വരെയുള്ള മരണങ്ങളെയാണ് കണക്കുകൂട്ടലിനായി ആശ്രയിച്ചത്. ഗുരുതരമായ യാഥാർത്ഥ്യമാണ് കണക്കുകളിൽ പ്രകടമാകുന്നതെന്ന് ഡബ്ലിയു.എച്ച്.ഒ. മേധാവി ടെഡ്റോസ് അദാനോം വ്യക്തമാക്കി.

ഈ കണക്ക് പ്രകാരം 47 ലക്ഷം പേരാണ് ഇന്ത്യയിൽ മാത്രം മരിച്ചത്. സർക്കാ‌ർ കണക്കിനെക്കാൾ 9 മടങ്ങ് അധികമാണ് ഇത്. ലോകത്തെ കൊവിഡ് മരണങ്ങളുടെ മൂന്നിലൊന്ന് ഭാഗത്തോളം ഇന്ത്യയിലാണെന്നും ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
3,505FollowersFollow
0SubscribersSubscribe

Latest Articles