കോഴിക്കോട്:ആംബുലൻസ് വർക്കേഴ്‌സ് യൂണിയൻ എസ് ടി യു കോഴിക്കോട് മേഖല കമ്മറ്റിയും മലബാർ ഹോസ്പിറ്റൽ എരഞ്ഞിപ്പാലവും സംയുക്തമായി നടത്തിയ ബി എൽ എസ്സ്, ട്രെയിനിങ് ക്ലാസ്സും ആംബുലൻസ് ഡ്രൈവർമാർക്കുള്ള ആദരവും മലബാർ ഹോസ്പിറ്റലിലെ കോൺഫറൻസ് ഹാളിൽ വെച്ചു നടന്നു.മുഖ്യ രക്ഷാധികാരി സഹീർ പള്ളിത്താഴം സ്വാഗതം പറഞ്ഞു മേഖലാ പ്രസിഡന്റ് യൂ എ ഗഫൂർ ആധ്യക്ഷത വഹിച്ചുജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം എ റസാഖ് മാസ്റ്റർ യോഗം ഉൽഘാടനം ചെയ്തുആബുലൻസ് ഡ്രൈവർമാർക്കുള്ള ജിദ്ദ കെ എം സി സി സി സ്പോൺസർ ചെയ്ത യൂണിഫോം വിതരണം ചെയ്ത് കൊണ്ട്ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രെട്ടറി ടി ടി ഇസ്മയിൽ മുഖ്യ പ്രഭാഷണം നടത്തിസംസ്ഥാന മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി ടീപ്പി എം ജിശാൻ മോട്ടോർ തൊഴിലാളി യുണിയൻ എസ് ടി യു സംസ്ഥാന ജനറൽ സെക്രട്ടറി എൻ കെ സി ബഷീർ മോട്ടോർ എസ് ടി യു ജില്ലാ ജനറൽസെക്രട്ടറി ഇ ടി പി ഇബ്രാഹിംജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ ഭാരവാഹികൾ, മലബാർ ഹോസ്പിറ്റൽ സി. ഇ. ഒ. ഡോക്ടർ കോളിൻ ജോസഫ് ആംബുലൻസ് വർക്കേഴ്‌സ് യൂണിയൻ കോഴിക്കോട് മേഖലാ നേതാക്കളായ ബഷീർ മാങ്ങാപൊയിൽനൗഷാദ് കൊഴങ്ങോറൻജലീൽ പൂനത്ത്സക്കറിയ പയ്യോളിശിഹാബ് അമാനഹബീബ് പുല്ലാളൂർ തുടങ്ങിയവർ ആശംസകളറിയിച്ചു സംസാരിച്ചുറിയാസ് കുന്നമംഗലം നന്ദി പറഞ്ഞു.