Sunday, April 14, 2024

മുക്കം ഫെസ്റ്റ് ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു

മുക്കം:മുക്കം ഫെസ്റ്റ് ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മത്തായി ചാക്കോ പഠനഗവേഷണകേന്ദ്രം നടത്തുന്ന മുക്കം ഫെസ്റ്റ് ജനുവരി 19 മുതൽ ഫെബ്രുവരി 05 വരെ അഗസ്ത്യൻമുഴിയിൽ നടക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.

കലാപരിപാടികൾ കാർഷിക വ്യാവസായിക, വിദ്യാഭ്യാസ പ്രദർശനങ്ങൾ,സർക്കാർ സ്ഥാപനങ്ങളുടെ എക്സിബിഷൻ,ഫ്ലവർ ഷോ,അക്വാ ഷോ, പുരാവസ്തുപ്രദർശനം, പെറ്റ് ഷോ, വാണിജ്യമേള,ഫുഡ് ഫെസ്റ്റ്, ബോട്ട് സർവീസ്,കന്നുകാലി പ്രദർശനം എന്നിവയും അമ്യൂസ്മെന്റ് പാർക്കും മേളയുടെ ഭാഗമായി ഒരുക്കും.മുക്കം ബിനാലെ, പട്ടം പറത്തൽ,കൂട്ടയോട്ടം,അഡ്വഞ്ചർ സ്പോർട്സ്, കയാക്കിങ്, കായിക-കലാ മത്സരങ്ങൾ എന്നിവയുൾപ്പെടെ നടക്കും.

സംഘാടകസമിതി ജനറൽ കൺവീനർ വി.കെ. വിനോദ്,വി.വസീഫ്, ചെയർമാൻ ലിന്റോ ജോസഫ് എം.എൽ.എ., ടി.പി. രാജീവ്, പി. പ്രശോഭ് കുമാർ, ബക്കർ കളർബലൂൺ, സൗഫീഖ് വെങ്ങളത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
3,913FollowersFollow
0SubscribersSubscribe

Latest Articles